16-Nov-2019 (Sat)
 
 
 
 
‍താമരശ്ശേരി സ്വദേശി ഋത്വിക് സുന്ദര്‍ ഇന്ത്യന്‍ ടീമിലേക്ക്
   
vps
17-Jul-2019
 

താമരശ്ശേരി: ജൂലൈ 25 മുതല്‍ 28 വരെ ബംഗ്ലാദേശിലെ ദാക്കയില്‍ വെച്ച് നടക്കുന്ന ഇന്റര്‍ നാഷണല്‍ ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ താമരശ്ശേരി സ്വദേശി ഋത്വിക് സുന്ദറിനെ തിരഞ്ഞെടുത്തു. ബാലുശ്ശേരി ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥിയായ ഋത്വിക് പുതുപ്പാടി സ്പോര്‍ട്സ് അക്കാദമി മെമ്പറാണ്. നിരവധി തവണ കേരള ടീം ക്യാപ്റ്റനായിരുന്നു. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പറും ടെന്നീസ് വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറിയുമായ പി എം അബ്ദുറഹ്മാന്റെ ശിക്ഷണത്തിലാണ് ഋത്വിക് സുന്ദര്‍ ടെന്നീസ് വോളിബോള്‍ പരിശീലിച്ചത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies