07-Dec-2019 (Sat)
 
 
 
 
‍കോരങ്ങാട് ജി എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം 19 ന്
   
vps
17-Jul-2019
 

താമരശ്ശേരി: കോരങ്ങാട് ജി എല്‍ പി സ്‌കൂളിലെ പുതിയ കെട്ടിടം ജൂലൈ 19 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് കെ യുടെ സാമ്പത്തിക സഹായത്താലാണ് 3 ക്ലാസ്സ് മുറികള്‍ ഉള്‍ക്കൊള്ളുന്ന പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. കാരാട്ട് റസാഖ് എം എല്‍ എ അധ്യക്ഷത വഹിക്കും. എസ് എസ് കെ പ്രൊജക്ട് എഞ്ചിനീയര്‍ നജാ തഹ്‌സിന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജെസി ശ്രീനിവാസന്‍, വാര്‍ഡ് മെമ്പര്‍ എ പി മുസ്തഫ, ഹെഡ്മാസ്റ്റര്‍ അബൂബക്കര്‍ സിദ്ദിഖ്, എസ് എസ് കെ ജില്ലാ പ്രൊജക്ട് ഓഫീസര്‍ എന്‍ കെ മോഹന്‍കുമാര്‍, എസ് എം സി ചെയര്‍മാന്‍ അഷ്‌റഫ് കോരങ്ങാട്, താമരശ്ശേരി എ ഇ ഒ. എന്‍ പി മുഹമ്മദ് അബ്ബാസ്, കൊടുവള്ളി ബി പി ഒ. വി എം മെഹറലി, പി ടി എ പ്രസിഡന്റ് എ പി ഹബീബ് റഹിമാന്‍, സ്റ്റാഫ് സെക്രട്ടറി മുജീഹ് റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies