16-Nov-2019 (Sat)
 
 
 
 
‍കൊയിലാണ്ടിയില്‍ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
   
vps
19-Jul-2019
 

കൊയിലാണ്ടി: ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മലപ്പുറം തിരുനാവായ സ്വദേശി ജാഫര്‍(42), തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍ (48) എന്നിവരാണ് മരിച്ചത്. കൊയിലാണ്ടി ടൗണില്‍ നാഷനല്‍ ഗ്ലാസ് മാര്‍ട്ടിന് മുന്‍പില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം. രണ്ടു വാഹനത്തിന്റെയും ഡ്രൈവമാരാണ് മരിച്ചത്.

 

ഏതാനും പേര്‍ക്ക് അപകടത്തില്‍ സാരമായി പരുക്കേറ്റു. പോലീസും ഫയര്‍ഫോഴ്‌സും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് ഏറെ പാടുപെട്ടാണ് ലോറിക്കുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies