15-Sep-2019 (Sun)
 
 
 
 
‍ടി ബാലന്‍ നായര്‍ മൂന്നാം ചരമദിനം ആചരിച്ചു
   
vps
22-Jul-2019
 

താമരശ്ശേരി: ട്രേയ്ഡ് യൂണിയന്‍ സംസ്ഥാന നേതാവും സി പി ഐ എം താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന ടി ബാലന്‍ നായരുടെ മൂന്നാം ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. താമരശ്ശേരി സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജന്മനാടായ കെടവൂരില്‍ ലോക്കലിലെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കലും കുടുബസംഗമവും സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഗം ചെയര്‍മാന്‍ വി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കാരാട്ട് റസാഖ് എം എല്‍ എ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഏരിയാ സെക്രട്ടറി ആര്‍ പി ഭാസ്‌കരന്‍, ബി ആര്‍ ബെന്നി, ടി സി വാസു എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഗം കണ്‍വീനര്‍ കെ പി രാധാകൃഷ്ണന്‍ സ്വാഗതവും എം വി യുവേഷ് നന്ദിയും പറഞ്ഞു. രാവിലെ മോട്ടോര്‍ യൂണിയന്‍ സി ഐ ടി യുവിന്റെയും ഏരിയാ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോഴ്‌സ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. എ കെ ഗോപാലന്‍ അധ്യക്ഷത വഹിച്ചു. പി ആര്‍ സോമന്‍, ഷിജി ആന്റണി, പി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. ടി സി വാസു സ്വാഗതവും പി ചോയ്കുട്ടി നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies