15-Sep-2019 (Sun)
 
 
 
 
‍കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനില്‍ ബസ്സ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്
   
vps
26-Jul-2019
 

കോഴിക്കോട്: തൊണ്ടയാട് ജംഗ്ഷനില്‍ സ്വകാര്യ ബസ്സ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു അപകടം. കൂടരഞ്ഞി, മുക്കം, കോഴിക്കോട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ്സ് തൊണ്ടയാട് സിഗ്‌നലിന് സമീപം റോഡിന് കുറുകെ തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരില്‍ പതിനാലോളം പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അഗ്‌നിശമന സേനാംഗങ്ങളും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബസ്സുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies