13-Nov-2019 (Wed)
 
 
 
 
‍നൊച്ചാട് നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍നിന്ന് 1665ലെ മുളക്കരണങ്ങള്‍ കണ്ടെത്തി
   
vps
26-Jul-2019
 

പേരാമ്പ്ര: കടലാസ് യുഗത്തിനു മുന്‍പ് ആധാരത്തിനു പകരം പ്രമാണമായി ഉപയോഗിച്ചിരുന്ന മുളക്കരണങ്ങള്‍ പേരാമ്പ്ര നൊച്ചാട് നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍നിന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ ചരിത്ര ഗവേഷകര്‍ കണ്ടെത്തി. കോലെഴുത്ത് ലിപിയില്‍ 1665ല്‍ (കൊല്ല വര്‍ഷം 830) എഴുതിയ 3 മുളക്കരണങ്ങളാണ് കണ്ടെത്തിയതെന്ന് ചരിത്രകാരനും യൂണിവേഴ്‌സിറ്റി പരീക്ഷാ കണ്‍ട്രോളറുമായ ഡോ. പി ശിവദാസന്‍ പറഞ്ഞു. ക്ഷേത്ര വരുമാനം, വിഭവ ഉപയോഗം തുടങ്ങിയവയെപ്പറ്റിയുള്ള വിവരങ്ങള്‍ മുളക്കരണത്തിലുണ്ട്. മുളക്കരണങ്ങള്‍ ഡോ. എം ആര്‍ രാഘവ വാരിയരുടെ നേതൃത്വത്തില്‍ പഠന വിധേയമാക്കും. ക്ഷേത്ര കഴക കുടുംബാംഗം ഭാസ്‌കരന്‍ നമ്പീശനാണ് മുളക്കരണങ്ങള്‍ ഗവേഷക സംഘത്തിനു കൈമാറിയത്. ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡോ. പി ശിവദാസന്റെ നേതൃത്വത്തില്‍ ഇ ശ്രീജിത്ത് (കോഴിക്കോട് ആര്‍ട്‌സ് കോളജ്), കെ സജിത് കുമാര്‍ (മടപ്പള്ളി ഗവ. കോളജ്) എന്നിവരാണ് നൊച്ചാട് സന്ദര്‍ശിച്ചത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies