15-Sep-2019 (Sun)
 
 
 
 
‍ഓമശ്ശേരി ജ്വല്ലറിയി കവര്‍ച്ച; പ്രതികള്‍ പോലീസിന്റെ വലയില്‍
   
vps
29-Jul-2019
 

കൊടുവള്ളി: ഓമശ്ശേരിയില്‍ ജ്വല്ലറി ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെട്ട രണ്ടുപേര്‍ കൊടുവള്ളി പോലീസിന്റെ വലയിലായതായി സൂചന. കവര്‍ച്ചക്കു ശേഷം പശ്ചിമബംഗാളിലേക്ക് രക്ഷപ്പെട്ട രണ്ടുപേരാണ് പശ്ചിമബംഗാളില്‍ പോലീസിന്റെ വലയിലായത്. ഈമാസം പതിമൂന്നിനാണ് ഓമശ്ശേരി ശാദി ഗോള്‍ഡില്‍ നാടിനെ ഞെട്ടിച്ച കവര്‍ച്ച അരങ്ങേറിയത്. രാത്രി ഏഴരയോടെയാണ് തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി മൂന്നംഗ സംഘം ജ്വല്ലറിയിലെത്തിയത്. ഒരാള്‍ തോക്ക് ചൂണ്ടുകയും രണ്ടുപേര്‍ കൗണ്ടറില്‍ നിന്നും ആഭരണങ്ങള്‍ കവരുകയുമായിരുന്നു. പന്ത്രണ്ടര പവനോളം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. കടയിലെ ജീവനക്കാര്‍ കവര്‍ച്ചക്കാര്‍ക്കു നേരെ ചാടി വീണതോടെ രണ്ടുപേര്‍ രക്ഷപ്പെട്ടു. തോക്കുമായെത്തിയ ബംഗ്ലാദേശ് സ്വദേശി നഈം അലി ഖാനെ ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചിരുന്നു.

 

ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ബംഗ്ലാദേശ് സ്വദേശിയായ അര്‍ഷാദുലും ആദ്യം പിടിയിലായ നഈം അലിയുടെ സുഹൃത്തുമാണ് രക്ഷപ്പെട്ടത്. കോയമ്പത്തൂരിലും മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിലും ചുറ്റിക്കറങ്ങിയ പ്രതികള്‍ പശ്ചിമബംഗാളില്‍ എത്തിയതായ വിവരത്തെ തുടര്‍ന്ന് കൊടുവള്ളി എസ് ഐ. കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പശ്ചിമബംഗാളിലേക്ക് പുറപ്പെടുകയായിരുന്നു. പര്‍ഗാന ജില്ലയിലെ മാവോയിസ്റ്റ് സ്വാധീന മേഖലയിലാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവര്‍ കൊടുവള്ളി പോലീസിന്റെ നിരീക്ഷണത്തിലാണ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് കേരളത്തിക്കും. നേരത്തെ റിമാണ്ടിലായ നഈം അലിയെ കൊടുവള്ളി പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies