15-Sep-2019 (Sun)
 
 
 
 
‍കളര്‍വേ ജില്ലാതല ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു
   
vps
29-Jul-2019
 

താമരശ്ശേരി: ചിത്രകാരന്മാരുടെ കൂട്ടായ്മയായ കളര്‍വേയുടെ ജില്ലാതല മണ്‍സൂണ്‍ ചിത്രകലാ ക്യാമ്പ് തലയാട് സംഘടിപ്പിച്ചു. പുരുഷന്‍ കടലുണ്ടി എം എല്‍ എ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ജോമി ജോസഫ്, പി സുരേഷ്, അനീസ് കട്ടക്കളം, സതീഷ് തായാട്ട്, മുനീര്‍ അഗ്രഗാമി, ജോഷി പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു. ആര്‍ട്ടിസ്റ്റ് രാമചന്ദ്രന്‍ ആര്‍ട്ടിസ്റ്റ് അനീഷ് പുത്തഞ്ചേരി, നീമ, താര പ്രശോഭ്, ബബിഷ്, അമിത, റെനീഷ്, അനില തുടങ്ങിയ ചിത്രകാരന്മാര്‍ ചിത്രം വരച്ചു. പതിനഞ്ചോളം ചിത്രകാരന്മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഈ ക്യാമ്പില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies