13-Dec-2019 (Fri)
 
 
 
 
‍ഡി വൈ എഫ് ഐ നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമം; വാഹനം കസ്റ്റഡിയില്‍
   
vps
30-Jul-2019
 

മുക്കം: തോട്ടുമുക്കത്ത് ഡി വൈ എഫ് ഐ നേതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുക്കം പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. ഡി വൈ എഫ് ഐ മേഖല ട്രഷറര്‍ പി കെ സജിത്തിനെയാണ് ഞായറാഴ്ച രാത്രി വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇടിച്ചു വീഴ്ത്തിയ ടാറ്റാ സുമോ പിന്നോട്ടെടുത്ത് വീണ്ടും ശരീരത്തിലൂടെ കയറ്റാന്‍ ശ്രമിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്നവര്‍ ഇടപെട്ട് സജിത്തിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം ശേഷം അരീക്കോട് വടക്കുംമുറി ഭാഗത്തേക്ക് കടന്ന പ്രതി വാഹനമുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തോട്ടുമുക്കം സ്വദേശി ധനേഷ് ഒളിവിലാണ്. നേരത്തെ ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ധനേഷിന് ഡി വൈ എഫ് ഐ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് വധശ്രമത്തിനു പിന്നിലെന്നാണ് നിഗമനം. മുക്കം പോലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. കാലിന് പരിക്കേറ്റ സജിത്ത് മുക്കം സി എച്ച് സിയില്‍ ചികിത്സയിലാണ്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies