15-Sep-2019 (Sun)
 
 
 
 
‍കുട്ടിക്കുരുന്നുകളുടെ പരിസ്ഥിതി സംരക്ഷണത്തിന് പാട്ടിന്റെ പിന്തുണ
   
vps
30-Jul-2019
 

കൈതപ്പൊയില്‍: പരിസ്ഥിതി സംരക്ഷണത്തിന് കൈതപ്പൊയില്‍ എം ഇ എസ് ഫാത്തിമ റഹീം സെന്‍ട്രല്‍ സ്‌കൂള്‍ തുടങ്ങി വെച്ച വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകര്‍ന്ന് പ്രശസ്ത പിന്നണി ഗായിക രശ്മി സതീഷ് കൈതപ്പൊയില്‍ എം ഇ എസ് സ്‌കൂളില്‍. വികസനത്തിന്റെ പേരില്‍ മനുഷ്യര്‍ ചെയ്തു കൂട്ടുന്ന അരുതായ്മകള്‍ക്കെതിരെ പ്രതികരിക്കണമെന്നും ഭൂമിയുടെ സംരക്ഷണത്തിന് ജാതി മത വിത്യാസമില്ലാതെ മനുഷ്യരായ നാം ഒരുമിച്ച് നീങ്ങണമെന്നും ഭൂമിയുടെ ഭാവി വിദ്യാര്‍ത്ഥികളായ നിങ്ങളുടെ കൈകളിലാണെന്നും രശ്മി സതീഷ് പറഞ്ഞു. തന്റെ ചടുലമായ ശൈലിയില്‍ അവര്‍ അവതരിപ്പിച്ച പാട്ടുകള്‍ ഏവര്‍ക്കും ഹരം പകര്‍ന്നു.

 

പരിസ്ഥിതി ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ എം ഇ എസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ സെക്രട്ടറി കെ എം ഡി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഹെര്‍ബല്‍ ആല്‍ബം ചടങ്ങില്‍ പ്രകാശനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന് നാടന്‍പാട്ട് ക്ലബ്ബിന്റെ ഉദ്ഘാടനവും രശ്മി സതീഷ് നിര്‍വ്വഹിച്ചു. എം ഇ എസ് സ്റ്റേറ്റ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ പി ജോര്‍ജ്ജ്, പി ടി എ പ്രസിഡന്റ് മുഹമ്മദലി, ഹനസ് ഗുരുക്കള്‍, മനോജ് പി മാത്യു, ജോണ്‍സണ്‍, ഷഹാന, ഇഷ സനം, ഹാബില്‍, ഹിബ, റിയ, ഷബീബ്, സിദാന്‍, എന്നിവര്‍ പ്രസംഗിച്ചു. എ സി അബ്ദുല്‍ അസീസ് സ്വാഗതവും കെ എ സുനില്‍ നന്ദിയും പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies