15-Sep-2019 (Sun)
 
 
 
 
‍അനിമല്‍ വെല്‍ഫെയര്‍ ക്ലബ് ഉദ്ഘാടനവും ആട് വിതരണവും നടത്തി
   
vps
30-Jul-2019
 

എളേറ്റില്‍: എളേറ്റില്‍ എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അനിമല്‍ വെല്‍ഫെയര്‍ ക്ലബ് ഉദ്ഘാടനവും ആട് വിതരണവും നടത്തി. ആടുകളെ വിതരണം ചെയ്യുകയും അവയ്ക്കുണ്ടാകുന്ന കുട്ടികളെ പിറ്റേ വര്‍ഷം ക്ലബ്ബിനെ ഏല്പിക്കുകയും നറുക്കെടുപ്പിലൂടെ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് അവയെ കൊടുക്കുകയുമാണ് പദ്ധതി. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഹുസ്സൈന്‍ മാസ്റ്റര്‍ ആട് വിതരണ ഉദ്ഘാടനവും എളേറ്റില്‍ വെറ്റിനറി ഹോസ്പിറ്റലിലെ വെറ്റിനറി സര്‍ജന്‍ വി വിക്രാന്ത് അനിമല്‍ വെല്‍ഫെയര്‍ ക്ലബ് ഉദ്ഘാടനവും നിര്‍വഹിച്ചു. ഹെഡ് മിസ്ട്രസ് പി എം ബുഷ്‌റ, ക്ലബ് കോ ഓര്‍ഡിനേറ്റര്‍ എം സി മുഹമ്മദ്, യു കെ റഫീഖ്, എന്‍ കെ അബ്ദുല്‍ മജീദ്, എ കെ കൗസര്‍ എന്നിവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies