15-Sep-2019 (Sun)
 
 
 
 
‍ബോധവല്‍ക്കരണ ക്ലാസും ക്വിസ് മത്സരവും നടത്തി
   
vps
30-Jul-2019
 

കൊടുവള്ളി: എളേറ്റില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആവിലോറ എം എ യു പി സ്‌കൂളിലെ ഹെല്‍ത്ത് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്‌കൂളില്‍ വെച്ച് കൊതുകുജന്യ രോഗങ്ങള്‍ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസും ക്വിസ് മത്സരവും നടത്തി. ആരോഗ്യ കേന്ദ്രത്തിലെ ഡോ. ഹൈഫ ഉദ്ഘാടനം ചെയ്തു. എസ് ആര്‍ ജി കണ്‍വീനര്‍ എം ഡെയ്‌സി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ ഹെല്‍ത്ത് ക്ലബ്ബിലെ നൂറോളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. ക്വിസ് മത്സര വിജയികളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനം നല്‍കി. ഹെല്‍ത്ത് ക്ലബ് കണ്‍വീനര്‍ പി സുതീശന്‍ മാസ്റ്റര്‍ സ്വാഗതവും ആഷിക് റഹ്മാന്‍ നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies