15-Sep-2019 (Sun)
 
 
 
 
‍മുക്കത്ത് അമിത നീളമുള്ള റൂഫിംഗ് ഷീറ്റ് കയറ്റിവന്ന ഗുഡ്‌സ് ഓട്ടോറിക്ഷയും ബസ്സും കൂട്ടിയിടിച്ചു
   
vps
31-Jul-2019
 

മുക്കം: അമിത നീളമുള്ള റൂഫിംഗ് ഷീറ്റ് കയറ്റിവന്ന ഗുഡ്‌സ് ഓട്ടോറിക്ഷയും ബസ്സും കൂട്ടിയിടിച്ച് ബസ്സിന്റെ ചില്ല് തകര്‍ന്നു. മുക്കം അഗസ്ത്യന്‍മുഴിയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. അമിത നീളമുള്ള റൂഫിംഗ് ഷീറ്റ് കയറ്റിവന്ന ഗുഡ്‌സ് ഓട്ടോയും മുക്കത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സുമാണ് കൂട്ടി ഇടിച്ചത്. റൂഫിംഗ് ഷീറ്റ് ഇടിച്ച് ബസ്സിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. രാത്രി ആയതിനാല്‍ ബസിന്റെ മുന്‍വശത്ത് യാത്രക്കാര്‍ ഇല്ലാതിരുന്നത് അപകടം ഒഴിവാക്കി.

 

അപകടത്തെ തുടര്‍ന്ന് കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മുക്കം പോലീസ് സ്ഥലത്തെത്തി ബസ്സ് നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്. റോഡില്‍ പരന്ന ചില്ല് നാട്ടുകാര്‍ നീക്കം ചെയ്തു. നിയമവിരുദ്ധമായി ചരക്കു കയറ്റുന്നതും അശ്രദ്ധയും പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies