13-Nov-2019 (Wed)
 
 
 
 
‍മര്‍കസ് ആവിസ് അക്കാദമിക് കോണ്‍ക്ലേവ് സമാപിച്ചു
   
vps
31-Jul-2019
 

കോഴിക്കോട്: മര്‍കസ് ആവിസു(അക്കാദമി ഫോര്‍ വുമണ്‍സ് സ്റ്റഡീസ് ആന്‍ഡ് ഇസ്ലാമിക് സയന്‍സസ്) മായി അഫിലിയേറ്റ് ചെയ്ത നൂറോളം സ്ഥാപനങ്ങളുടെ അക്കാദമിക് അഡ്മിനിസ്‌ട്രേറ്റീവ് മേധാവികള്‍ക്കുള്ള ഏക ദിന ശില്പശാലയും കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഉന്നത വിജയികളെ അനുമോദിക്കലും അഫിലിയേഷന്‍ പ്രഖ്യാപനവും കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടന്നു. ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മര്‍കസ് അസിസ്റ്റന്‍ഡ് ജനറല്‍ മാനേജര്‍ അഡ്വ. മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. മര്‍കസ് അക്കാദമിക് പ്രൊജക്റ്റ് ഡയറക്ടര്‍ പ്രൊഫസര്‍ ഉമറുല്‍ ഫാറൂഖ്, അക്കാദമിക് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ് കല്‍പകഞ്ചേരി തുടങ്ങിവര്‍ അടുത്ത അധ്യനന വര്‍ഷത്തേക്കുള്ള പദ്ധതികള്‍ അവതരിപ്പിച്ചു. മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അഫിലിയേഷന്‍ പ്രഖ്യാപനം നടത്തി. കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഉന്നത വിജയികളെ ചടങ്ങില്‍ അനുമോദിച്ചു. എഫക്റ്റീവ് അഡ്മിനിസ്ട്രേഷന്‍, കൗമാര മനഃശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ഡോ. അമീര്‍ ഹസ്സന്‍ ഓസ്‌ട്രേലിയ, ഡോ. ശരീഫ് താമരശ്ശേരി എന്നിവര്‍ പരിശീലനം നല്‍കി. ആവിസ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അസ്ലം സഖാഫി സ്വാഗതവും നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies