13-Nov-2019 (Wed)
 
 
 
 
‍നേതൃത്വ പാഠവം പ്രൈമറി തലത്തില്‍ നിന്ന് തുടങ്ങണം: കൈതപ്പൊയില്‍ മര്‍കസ് പബ്ലിക് സ്‌കൂള്‍ പാര്‍ലമെന്റ്
   
vps
31-Jul-2019
 

പുതുപ്പാടി: കുട്ടികളിലെ നേതൃത്വ പാഠവം പ്രൈമറി വിദ്യാഭ്യാസ കാലത്ത് തന്നെ തിരിച്ചറിയുകയും ഇതിനായുള്ള പരിശീലനം ചെറിയ ക്ലാസ്സുകളില്‍ നിന്ന് ആരംഭിക്കുകയും വേണമെന്ന് കൈതപ്പൊയില്‍ മര്‍കസ് പബ്ലിക് സ്‌കൂള്‍ പാര്‍ലമെന്റ് അഭിപ്രായപ്പെട്ടു. സത്യപ്രതിജ്ഞ ചടങ്ങില്‍ പി ടി എ വൈസ് പ്രസിഡന്റ് ജാഫര്‍ എലിക്കാട് അധ്യക്ഷത വഹിച്ചു. പുതിയ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍ ലിനീഷ് ഫ്രാന്‍സിസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം ജി എസ് ഇംഗ്ലീഷ് വിഭാഗം മേധാവി ജോസഫ് ചാക്കോ മുഖ്യാതിഥിയായിരുന്നു. അസിസ്റ്റന്റ് എ ഒ. സലാഹുദ്ധീന്‍ അഹ്‌സനി, എച്ച് എം. ഒ വി സുലൈഖ, വൈസ് പ്രിന്‍സിപ്പല്‍ ഷുഹൈബ് എന്നിവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies