13-Nov-2019 (Wed)
 
 
 
 
‍സയന്‍സ് എക്‌സിബിഷന്‍ സൈസോമ 2019 ശ്രദ്ധേയമായി
   
vps
31-Jul-2019
 

പുതുപ്പാടി: കൈതപ്പൊയില്‍ മര്‍കസ് പബ്ലിക് സ്‌കൂള്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സയന്‍സ് എക്‌സിബിഷന്‍ സൈസോമ 2019 ശ്രദ്ധേയമായി. സയന്‍സ്, സോഷ്യല്‍, മാത്‌സ് എന്നീ വിഷയങ്ങള്‍ കോര്‍ത്തിണക്കിയിട്ടുള്ള വിവിധങ്ങളായ മാതൃകകളാണ് പ്രദര്‍ശിപ്പിച്ചത്.

 

സ്‌കൂളിലെ തന്നെ സീനിയര്‍ ഓഫീസ് സ്റ്റാഫ് ഫൈസലാബി പരിപാടി ഉദ്ഘാടനം ചെയ്തത് വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തമായ മറ്റൊരു അനുഭവമായിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഷറഫുദ്ധീന്‍, അക്കാദമിക് കോര്‍ഡിനേറ്റര്‍ പ്രബിജ, ഹെഡ് ബോയ് സിയാദ്, ഹെഡ് ഗേള്‍ വസ്‌ന മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies