13-Nov-2019 (Wed)
 
 
 
 
‍നൗഷാദ് വധം: താമരശ്ശേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
   
vps
01-Aug-2019
 

താമരശ്ശേരി: ചാവക്കാട് യൂത്ത് കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിയും കോണ്‍ഗ്രസ്സ് ബൂത്ത് പ്രസിഡന്റുമായിരുന്ന നൗഷാദിനെ എസ് ഡി പി ഐക്കാര്‍ കൊലപ്പെടുത്തിയതില്‍ താമരശ്ശേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധയോഗവും പ്രകടനവും നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ ഉദ്ഘാടനം ചെയതു. മണ്ഡലം വൈസ് പ്രസിഡണ്ട് സി മുഹ്‌സിന്‍ അധ്യക്ഷത വഹിച്ചു. ജോസഫ് മാത്യു, വില്‍സന്‍ വര്‍ഗ്ഗീസ്, ബാലകൃഷ്ണന്‍, വി കെ എ കബീര്‍, എംജാദ് വി പി, എം പി സി ജംഷിദ്, നൗഫല്‍, ഹിറാഷ് വി കെ, ജസ്സീറലി, ഫസല്‍ കാരാട്ട് എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് ഷാഫി, അമീര്‍ കോരക്കാട്, രാജേഷ്, റാഫി, ഗോപി മൂന്നാംതോട്, നൗഷാദ് പളളിപ്പുറം, അഷ്‌റഫ് പള്ളിപ്പുറം, നഈം ഈര്‍പ്പോണ, ഷബീര്‍ കെ, അജിത് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies