13-Nov-2019 (Wed)
 
 
 
 
‍താമരശ്ശേരി പോലീസ് സബ്ഡിവിഷന്‍ ആസ്ഥാനവും ടൗണും ശുചീകരിച്ച് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍
   
vps
01-Aug-2019
 

താമരശ്ശേരി: ഐ എച് ആര്‍ ഡി കോളേജിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ താമരശ്ശേരി പോലീസ് സബ്ഡിവിഷന്‍ ആസ്ഥാനവും താമരശ്ശേരി ടൗണും ശുചീകരിച്ചു. ജനമൈത്രി പോലീസ് പദ്ധതിയുടെയും സ്വഛ് ഭാരത് ഇന്റേന്‍ഷിപ്പിന്റെയും ഭാഗമായായിരുന്നു ശുചീകരണം. താമരശ്ശേരി ഐ എച് ആര്‍ ഡി കോളേജിലെ അന്‍പതോളം എന്‍ എസ് എസ് വളണ്ടിയര്‍മാരാണ് ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ ശുചീകരണം നടത്തിയത്. കാടുമൂടിക്കിടന്ന പോലീസ് സ്റ്റേഷന്റെയും കോട്ടേഴ്സുകളുടെയും പരിസരം വിദ്യാര്‍ത്ഥികള്‍ വെട്ടിത്തെളിയിച്ച് പുല്ലും ചപ്പു ചവറുകളും നീക്കം ചെയ്തു.

 

താമരശ്ശേരി ടൗണിലെ വിവിധ ഭാഗങ്ങില്‍നിന്നും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നീക്കം ചെയ്തു. മാലിന്യ നിക്ഷേപത്തിനും പ്ലാസ്റ്റിക് ഉപയോഗത്തിനും എതിരായ സന്ദേശം വിദ്യാര്‍ത്ഥികളിലേക്കും പൊതു സമൂഹത്തിലേക്കും എത്തിക്കുന്നതിന്നായാണ് ശുചീകരണം നടത്തിയത്. താമരശ്ശേരി ഇന്‍സ്പെക്ടര്‍ ടി എ അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. എസ് ഐ അബ്ദുസ്സലീം, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാരായ അഷ്റഫ്, ജിത, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി പി അജ്മല്‍ നേതൃത്വം നല്‍കി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies