13-Nov-2019 (Wed)
 
 
 
 
‍മുക്കം പോലീസ് സ്റ്റേഷന് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി
   
vps
02-Aug-2019
 

മുക്കം: പോലീസ് സ്റ്റേഷന് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. പോലീസ് സ്റ്റേഷന് എതിര്‍വശത്തെ കെട്ടിടത്തിന് പുറകിലെ മാലിന്യക്കൂമ്പാരത്തിലാണ് ഉപേക്ഷിച്ച നിലയില്‍ തലയോട്ടി കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി തലയോട്ടി കസ്റ്റഡിയിലെടുത്തു. ഈ കെട്ടിടത്തില്‍ വാടകക്ക് താമസിച്ചവര്‍ ഉപേക്ഷിച്ചതാണെന്നാണ് സൂചന. 2 വര്‍ഷം മുന്‍പ് കാരശ്ശേരി പഞ്ചായത്തിലെ എസ്റ്റേറ്റ് ഗേറ്റില്‍ തലയും കൈകാലുകളും വെട്ടിമാറ്റിയ നിലയിലുള്ള മനുഷ്യ ശരീരം കണ്ടെത്തിയിരുന്നു. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും യാതൊരു തുമ്പും കിട്ടിയിരുന്നില്ല. ഇപ്പോള്‍ കണ്ടെത്തിയ തലയോട്ടി അന്നത്തെ മൃതദേഹതിന്റേതാവാമെന്നാണ് സംശയം. മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies