13-Nov-2019 (Wed)
 
 
 
 
‍വുഡ്‌കോ ട്രോഫി ജില്ലാ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് ആഗസ്റ്റ് ഏഴിന് ഈങ്ങാപ്പുഴയില്‍
   
vps
01-Aug-2019
 

പുതുപ്പാടി: കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സൈക്ലിംഗ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് ആഗസ്റ്റ് 7ന് ഇങ്ങപ്പുഴയില്‍ നടത്തുന്നതാണ്. പങ്കെടുക്കാന്‍ താല്പര്യമുള്ള കോളേജുകളും ക്ലബുകളും സ്‌കൂള്‍ ടീമുകളും ആഗസ്റ്റ് മൂന്നിനുള്ളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ജൂനിയര്‍, സീനിയര്‍, സബ്ജൂനിയര്‍ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മത്സരം നടത്തുന്നതാണ്. സൈക്കിളിസ്റ്റുകള്‍ പങ്കെടുക്കാന്‍ ആവശ്യമായ സൈക്കിളും, ഹെല്‍മറ്റുമായി ഏഴാം തീയതി രാവിലെ ഏഴ് മണിക്ക് ഈങ്ങാപ്പുഴ വുഡ്‌കോ ഫര്‍ണിച്ചറിനു മുമ്പില്‍ എത്തേണ്ടതാണ്. ഈ മത്സരത്തില്‍ നിന്നും വിജയിക്കുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവരെ ഇടുക്കിയില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുന്നതാണ്. പേരുകള്‍ ടി എം അബ്ദുറഹിമാന്‍, ജനറല്‍ കണ്‍വീനര്‍, വുഡ്‌കോ ഫര്‍ണിച്ചര്‍ ട്രോഫി ജില്ലാ റോഡ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ്, പുതുപ്പാടി (പി.ഒ) എന്ന വിലാസത്തില്‍ ആഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചിന് മുമ്പായി ലഭിക്കേണ്ടതാണ്. വിജയികള്‍ക്ക് ഈങ്ങാപ്പുഴയിലെ വുഡ്‌കോ ഫര്‍ണ്ണീച്ചര്‍ ട്രോഫി നല്‍കുന്നതാണ്. ഫോണ്‍: 9447197014.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies