15-Sep-2019 (Sun)
 
 
 
 
‍എളേറ്റില്‍ എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ് പി സിയുടെ പത്താം വാര്‍ഷിക ദിനാചരണം
   
vps
02-Aug-2019
 

എളേറ്റില്‍: എളേറ്റില്‍ എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ് പി സി പത്താം വാര്‍ഷിക ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കേരള വിദ്യാഭ്യാസ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള സ്റ്റുഡന്റസ് പോലീസ് കേഡറ്റിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് പതാക ഉയര്‍ത്തല്‍, സെറിമോണിയല്‍ പരേഡ്, പരിസ്ഥിതി ശുചീകരണം എന്നീ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഹെഡ് മിസ്ട്രസ് പി എം ബുഷ്‌റ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. സി പി ഒ അജിത്, യു കെ റഫീഖ്, സജ്‌ന കെ, ഷാനവാസ് പൂനൂര്‍, മുജീബ് കെ, വിദ്യാര്‍ത്ഥി പ്രതിനിധികളായ ഫാഹിം ഷാന്‍, റുക്‌സാന എന്നിവര്‍ നേതൃത്വം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies