13-Nov-2019 (Wed)
 
 
 
 
‍റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി
   
vps
03-Aug-2019
 

പുതുപ്പാടി: റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കൊടുവള്ളി മാനിപുരം മെയ്യാരുകണ്ടി എം കെ ബിഷാര്‍(ഷാനു) ആണ് പിടിയിലായത്. പുതുപ്പാടി മലപുറത്തായിരുന്നു സംഭവം. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന യുവതിയുടെ പിന്നിലൂടെ വന്ന പ്രതി കണ്ണ് പൊത്തിപ്പിടിച്ച് മിണ്ടരുതെന്ന് പറയുകയും ശരീരത്തില്‍ കയറിപ്പിടിക്കുകയുമായിരുന്നു. യുവതിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയവരാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. ഇതുവഴി വന്ന താമരശ്ശേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുയും യുവതിയുടെ പരാതിയില്‍ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോലീസ് സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ പ്രതി പോലീസിനെയും യുവതിയെയും ഭീഷണിപ്പെടുത്തിയിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies