15-Sep-2019 (Sun)
 
 
 
 
‍കോരങ്ങാട് ജി എല്‍ പി സ്‌കൂള്‍ ഇലക്ഷന്‍ ശ്രദ്ധേയമായി
   
vps
03-Aug-2019
 

കോരങ്ങാട്: ജനാധിപത്യ രീതി കുട്ടികളെ പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ സ്‌കൂള്‍ ഇലക്ഷന്‍ കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി. വോട്ടിംഗ് യന്ത്രമായി ലാപ്‌ടോപ്പ് ഉപയോഗിച്ചാണ് ഇലക്ഷന്‍ സംവിധാനം ഒരുക്കിയത്. കുട്ടികള്‍ വോട്ടുചെയ്യാന്‍ എത്തുമ്പോള്‍ കൃത്യമായി പേരും ചിഹ്നവും കാണുന്ന രീതിയിലാണ് വോട്ടിംഗ് മെഷീന്‍ തയ്യാറാക്കിയത്. വോട്ട് ചെയ്യാന്‍ പോകുന്ന കുട്ടികള്‍ക്ക് മഷി പുരട്ടാനും ഉദ്യോഗസ്ഥന്മാര്‍ ഉണ്ടായിരുന്നു.

 

നാലാം ക്ലാസ് വിദ്യാര്‍ഥിയായ അഫ്‌ലഹ് സമാന്‍ ഇലക്ഷന്‍ റിട്ടേണിംഗ് ഓഫീസറായി ഇലക്ഷന്‍ നിയന്ത്രിച്ചു. 6 സ്ഥാനാര്‍ഥികളാണ് ലീഡര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. സ്‌കൂള്‍ ലീഡറായി 90 വോട്ടുകള്‍ക്ക് നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഹുബൈല്‍ അഹമ്മദ് കാര്‍ ചിഹ്നത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രധാന അധ്യാപകന്‍ പി യു അബൂബക്കര്‍ സിദ്ദീഖ്, സ്റ്റാഫ് സെക്രട്ടറി മുജീബ് എന്നിവര്‍ നേതൃത്വം നല്‍കി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies