15-Sep-2019 (Sun)
 
 
 
 
‍കെ എം ബഷീറിന്റെ മയ്യിത്തുമായുള്ള ആമ്പുലന്‍സ് പുറപ്പെട്ടു; ഖബറടക്കം രാത്രി 12 മണിയോടെ വടകര ചെറുവണ്ണൂരില്‍
   
vps
05-Aug-2019
 

വടകര: തിരുവനന്തപരുത്ത് കാറിടിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മയ്യിത്തുമായുള്ള ആമ്പുലന്‍സ് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടു. രാത്രി ഒമ്പതുമണിയോടെ മലപ്പുറം തിരൂര്‍ വാണിയന്നൂരിലെ വീട്ടിലെത്തിച്ച് ഒരു മണിക്കൂര്‍ പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വടകര ചെറുവണ്ണൂര്‍ മസ്ജിദുല്‍ മിഹ്‌റാജില്‍ എത്തിക്കും. രാത്രി പന്ത്രണ്ട് മണിയോടെ ബഷീറിന്റെ പിതാവായ വടകര മമ്മദ് ഹാജി തങ്ങളുടെ മഖാമായ കണ്ടീത്താഴ മഖാമിനോട് ചേര്‍ന്ന് ഖബറടക്കും.

 

ശ്രീറാം വെങ്കിട്ടരാമന്‍ ഐ എസ് എസ് മദ്യലഹരിയില്‍ അമിത വേഗതയില്‍ ഓടിച്ച കാറാണ് ബഷീറിന്റെ ജീവന്‍ എടുത്തത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്തെ പബ്ലിക് ഓഫീസിന് മുന്നിലായിരുന്നു അപകടം. കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി താമസ സ്ഥലത്തേത്ത് മടങ്ങുന്നതിനിടെ റോഡരികില്‍ നിര്‍മത്തിയ ബഷീറിന്റെ ബൈക്കില്‍ അമിത വേഗതയിലെത്തിയ കാറ് ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന പെണ്‍ സൂഹൃത്താണ് കാറോടിച്ചെതന്ന് പ്രചരിപ്പിച്ച് മദ്യലഹരിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നിരുന്ന്ു. എന്നാല്‍ ദൃക്‌സാക്ഷികള്‍ സത്യം വെളിപ്പെടുത്തിയതോടെ പോലീസ് ശ്രീറാം വെങ്കിട്ടരാമനെതിരെ കേസെടുക്കുകയായിരുന്നു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies