15-Sep-2019 (Sun)
 
 
 
 
‍അടിവാരത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിനായി തെരച്ചില്‍ തുടരുന്നു
   
vps
06-Aug-2019
 

പുതുപ്പാടി: അടിവാരത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിനായി തെരച്ചില്‍ തുടരുന്നു. മലപ്പുറം ചേളാരി പത്തൂര്‍ വീട്ടില്‍ കീരന്റെ മകന്‍ പ്രജീഷ് (ഉണ്ണി 33) ആണ് ഞായറാഴ്ച രാത്രി അടിവാരം പുഴയില്‍ ഒഴുക്കില്‍ പെട്ടത്. മര്‍ക്കസ് നോളജ് സിറ്റിയില്‍ ജോലിക്ക് എത്തിയ ഉണ്ണി പൊട്ടിക്കൈ ഭാഗത് വാടകക്ക് താമസിക്കുകയായിരുന്നു. താമസ സ്ഥലത്തുനിലുള്ള മലിന ജലം പുഴയിലേക്ക് ഒഴുക്കുന്നതിനിടെ കാല്‍ തെറ്റി വീഴുകയായിരുന്നു.

 

സന്നദ്ധ സേനയും നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും രാത്രി 12 മണി വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. തിങ്കളാഴ്ച രാവിലെ കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് തെരച്ചില്‍ പുനരാരംഭിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies