05-Jul-2020 (Sun)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍മണ്ണിനോടിണങ്ങുന്ന കാര്‍ഷിക സംസ്‌കാരം വളര്‍ത്തണം: സി കെ ശശീന്ദ്രന്‍ എം എല്‍ എ
   
vps
05-Aug-2019
 

കോഴിക്കോട്: മണ്ണിനോടിണങ്ങുന്ന കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് പുതുതലമുറയെ കാര്‍ഷിക രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനുള്ള കാര്യമായ ശ്രമങ്ങളുണ്ടാകണമെന്ന് സി കെ ശശീന്ദ്രന്‍ എം എല്‍ എ പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സമൃദ്ധി കാര്‍ഷിക ക്യാമ്പയിന്റെ നാലാം ദിവസമായ ആഗസ്ത് മൂന്നിന് ചെറുവണ്ണൂരില്‍ സംഘടിപ്പിച്ച വനിതാ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറി വരുന്ന പ്രകൃതി പ്രതിഭാസങ്ങളെയും കാലാവസ്ഥാ മാറ്റത്തെയും തിരിച്ചറിയാന്‍ പണ്ടുകാലത്ത് കര്‍ഷകര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ കാര്‍ഷികവൃത്തിയില്‍ നിന്നും അകന്ന പുതിയ തലമുറയ്ക്ക് ഇത്തരം മാറ്റങ്ങളെ തിരിച്ചറിയാനും ഉചിതമായ കൃഷി സംരക്ഷണ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കാനും കഴിയാത്ത സ്ഥിതി നിലനില്‍ക്കുന്നു. ഈ രംഗത്ത് കുടുംബശ്രീക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നഫീസ കൊയിലോത്ത് അദ്ധ്യക്ഷത വഹിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് റീന പി കെ, ചെറുവണ്ണര്‍ ഗ്രാമപഞ്ചായത്ത് അംഗം രാജിനി എം പി, കൃഷി ഓഫീസര്‍ അഥീന കെ എന്നിവര്‍ സംസാരിച്ചു. പാല്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളും വിപണി സാധ്യതയും എന്ന വിഷയത്തില്‍ കോഴിക്കോട് ക്ഷീരപരിശീലനകേന്ദ്രം വൈസ് പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ എ ജി ക്ലാസെടുത്തു. കുടുംബശ്രീ അസിസ്റ്റന്റ് ജി്ല്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി ഗിരീഷ് കുമാര്‍ സ്വാഗതവും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ലതിക കെ കെ നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies