13-Nov-2019 (Wed)
 
 
 
 
‍എ ഡി സി ബി വാട്ട്‌സാപ്പ് കൂട്ടായ്മ കോഴിക്കോട് ജില്ലാ സംഗമവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു
   
vps
06-Aug-2019
 

താമരശ്ശേരി: എ ഡി സി ബി(ഓള്‍ ഡ്രൈവേഴ്‌സ് ചങ്ക് ബ്രദേഴ്‌സ്) വാട്ട്‌സാപ്പ് കൂട്ടായ്മയുടെ കോഴിക്കോട് ജില്ലാ സംഗമവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. താമരശ്ശേരി പഞ്ചായത്തു ഹാളില്‍ നടന്ന പരിപാടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഷൈജന്‍, വിഷ്ണു കിരണ്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. രമേശ് മലയമ്മ അധ്യക്ഷത വഹിച്ചു.സുരേഷ് മലപ്പുറം, അഷ്‌റഫ്, ബൈജു പാലക്കാട് എന്നിവര്‍ സംസാരിച്ചു. ഷൈജീഷ് പേരാമ്പ്ര സ്വാഗതവും റഹ്നാസ് തിരുവമ്പാടി നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies