13-Dec-2019 (Fri)
 
 
 
 
‍കനത്ത മഴയില്‍ താമരശ്ശേരി, കൊടുവള്ളി മേഖലകളില്‍ വ്യാപക നാശ നഷ്ടം
   
vps
06-Aug-2019
 

താമരശ്ശേരി: കനത്ത മഴയില്‍ താമരശ്ശേരി, കൊടുവള്ളി മേഖലകളില്‍ വ്യാപക നാശ നഷ്ടം. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ കാറ്റിലും മഴയിലും മരങ്ങള്‍ വീണ് വൈദ്യുതി പോസ്റ്റുകളും ലൈനുകളും പൊട്ടി വീണു. ഉള്‍പ്രദേശങ്ങളില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. കൊടുവള്ളി മാനിപുരത്ത് മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.

 

നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കിഴക്കോത്ത് പന്നൂരില്‍ തെങ്ങ് ഇലക്ട്രിക് ലൈനിനു മുകളില്‍ പതിച്ച് പൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. ഹൈടെന്‍ഷന്‍ ലൈന്‍ ഉള്‍പ്പെടെ അറ്റു. പുതുപ്പാടി, കോടഞ്ചേരി മേഖലകളിലും മരങ്ങള്‍ കടപുഴകി വീണു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies