റേഷന്‍കടകളടച്ച് സമരം
കോഴിക്കോട്: ഓള് കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബുധനാഴ്ച റേഷന്‍കടകളടച്ച് വ്യാപാരികള്‍ പ്രതിഷേധിക്കും. റേഷന്‍ വ്യാപാരികളുടെ വേതനപാക്കേജ് പരിഷ്കരിക്കുക, സെയില്സ്മാന്മാരുടെ വേതനം, കടവാടക, കറന്റ് ചാര്‍ജ് എന്നിവ അനുവദിക്കുക, ഇ-പോസ് മെഷീനുകളുടെ തകരാറുകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. രാവിലെ 11 മണിക്ക് കളക്ടറേറ്റിന് മുന്നില്‍ നടക്കുന്ന ധര്‍ണ മുന്‍ എം എല്‍ എ. പി വിശ്വന് ഉദ്ഘാടനം ചെയ്യും.