13-Dec-2019 (Fri)
 
 
 
 
‍കനത്ത മഴയില്‍ മലയോര മേഖല ഭീതിയില്‍
   
vps
08-Aug-2019
 

താമരശ്ശേരി: കനത്ത മഴയില്‍ കോഴിക്കോടിന്റെ മലയോര മേഖല ഭീതിയില്‍. പുഴകളും തോടുകളും മിക്കയിടങ്ങളിലും കര കവിഞ്ഞൊഴുകുന്നത് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഭീതിയിലാക്കുകയാണ്. കോടഞ്ചേരി ചെമ്പുകടവില്‍ പാലം വെള്ളത്തില്‍ മുങ്ങി. ഈങ്ങാപ്പുഴയില്‍ ദേശീയ പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

 

കനത്ത മഴയെ തുടര്‍ന്ന് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാകളക്ടറുടെ നിര്‍ദ്ദേശപ്രകാരം താമരശ്ശേരി തഹസില്‍ദാര്‍ അവധി പ്രഖ്യാപിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies