15-Sep-2019 (Sun)
 
 
 
 
‍യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു
   
vps
07-Aug-2019
 

കട്ടിപ്പാറ: സമാധാന സന്ദേശവുമായി ഹിരോഷിമ ദിനത്തില്‍ കട്ടിപ്പാറ നസ്‌റത്ത് യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധവിരുന്ന സന്ദേശങ്ങള്‍ കുരുന്നു ഹൃദയങ്ങളില്‍ തന്നെ നട്ടുവളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിച്ചത്. യുദ്ധത്തിന്റെ ഭീകരത വെളിവാക്കുന്ന പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും റാലിയെ ശ്രദ്ധേയമാക്കി. ഹെസ് മാസ്റ്റര്‍ ജോസ് ടി ജി, സി പി സാജിദ്, ഷിബു കെ ജി, തോമസ് കെ യു, സിസ്റ്റര്‍ ആന്‍സ് മരിയ, എലിസബത്ത് കെ എം, ജിനോ കെ എം, അമല്‍സണ്‍ ജോര്‍ജ്, സ്‌കൂള്‍ ലീഡര്‍ ഫിദ റഹ്മ എന്നിവര്‍ നേതൃത്വം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies