15-Sep-2019 (Sun)
 
 
 
 
‍വീടിന് മുകളില്‍ മരം വീണ് മേല്‍ക്കൂര തകര്‍ന്നു
   
vps
07-Aug-2019
 

തിരുവമ്പാടി: വീടിന് മുകളില്‍ മരം വീണ് മേല്‍ക്കൂര തകര്‍ന്നു. ചേപ്പിലംകോട് അകാടം എസ് സി കോളനിയിലെ അകാടത്തില്‍ കല്ല്യാണിയുടെ വീടിന്റെ മേല്‍ക്കൂരയാണ് മരം വീണ് തകര്‍ന്നത്. ഓടും മരചില്ലകളും തലയില്‍ വീണ് വീടിനകത്തുണ്ടായിരുന്ന ചിരുതക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചക്ക് 1 മണിയോടെ ഉണ്ടായ ശക്തമായ കാറ്റില്‍ വീടിനു സമീപത്തെ പ്ലാവ് വേരോടെ വീടിനു മുകളിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. പരിക്കേറ്റ ചിരുതയെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies