13-Nov-2019 (Wed)
 
 
 
 
‍ഹിരോഷിമ ദിനം ജീവ സംരക്ഷണ യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു
   
vps
07-Aug-2019
 

ആവിലോറ: ആവിലോറ എം എം എ യു പി സ്‌കൂളിലെ ദേശീയ ഹരിതസേന, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ജെ ആര്‍ സി, ഇല പരിസ്ഥിതി കൂട്ടായ്മ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ജീവ സംരക്ഷണ യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. യുദ്ധവിരുദ്ധ റാലി, പ്രതിജ്ഞ, സഡോക്കോ കൊക്കുകളുടെ നിര്‍മ്മാണം, പ്ലക്കാര്‍ഡ് നിര്‍മ്മാണം എന്നിവ നടന്നു. ഹിരോഷിമക്കും ഭൂമിക്കും ജീവനും ഒരു ദിനം എന്ന മുദ്രാവാക്യമുയര്‍ത്തി ഗ്രീന്‍ അസംബ്ലിയില്‍ പ്രതിജ്ഞ പി ടി എ പ്രസിഡന്റ് കെ കെ ഗഫൂര്‍ മാസ്റ്റര്‍ ചൊല്ലി കൊടുത്തു. ഹെഡ്മാസ്റ്റര്‍ കെ പിഅബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. കെ അബ്ദുറഹിമാന്‍, കെ എംആ ശിക്ക് റഹ്മാന്‍ വി അബ്ദുസലാം, എന്നിവര്‍ റാലിക്ക് നേതൃത്തം നല്‍കി. വി സുരേഷ് കുമാര്‍ സ്വാഗതവും എം കെ ഡെയ്‌സി നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies