12-Nov-2019 (Tue)
 
 
 
 
‍എകരൂല്‍ വള്ളിയോത്ത് കല്ലുവീട്ടില്‍ കെ വി അമ്മോട്ടി ഹാജി നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 5.45 ന്
   
vps
22-Aug-2019
 

എകരൂല്‍: വള്ളിയോത്ത് കല്ലുവീട്ടില്‍ കെ വി അമ്മോട്ടി ഹാജി(92) നിര്യാതനായി. മഹല്ല് കമ്മിറ്റി മുന്‍ സെക്രട്ടറിയും മുസ്ലിം ലീഗ് ആദ്യകാല പ്രനര്‍ത്തകനുമായിരുന്നു. ഭാര്യ: പാത്തുമ്മ ഹജ്ജുമ്മ. മക്കള്‍: മുഹമ്മദ് അസ്ഗര്‍ (റിട്ട. അധ്യാപകന്‍, മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), കെ വി എ ലത്തീഫ് (റിട്ട. അധ്യാപകന്‍, കനകമടീ എല്‍ പി സ്‌കൂള്‍ പൊന്ന്യം വെസ്റ്റ് തലശ്ശേരി, മാധ്യമം എകരൂല്‍ ലേഖകന്‍), അബ്ദുല്‍ ഗഫൂര്‍ (അധ്യാപകന്‍, കനകമഠം എല്‍ പി സ്‌കൂള്‍ പൊന്ന്യം, വെസ്റ്റ് തലശ്ശേരി), അബ്ദുല്‍ റഷീദ് (പ്ലാനറ്റ് ഫാഷന്‍, കോഴിക്കോട്), ജമീല (പൂനൂര്‍), റംല (എളേറ്റില്‍ വട്ടോളി). മരുമക്കള്‍: ഉമര്‍ (പൂനൂര്‍), ആര്‍ കെ അബ്ദുല്‍ മജീദ് (ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല സെക്രട്ടറി), സുബൈദ (പൂനത്ത്), ആമി പുത്തൂര്‍, നജ്മ വട്ടോളി ബസാര്‍, താഹിറ പൂനത്ത്. മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 5.45 ന് വള്ളിയോത്ത് ജുമാ മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies