12-Nov-2019 (Tue)
 
 
 
 
‍താമരശ്ശേരി- കൊടുവള്ളി നിര്‍ദ്ദിഷ്ഠ ബൈപ്പാസ്; നടപടി ത്വരിതപ്പെടുത്തുന്നതിന് രാഹുല്‍ ഗാന്ധിക്ക് നിവേദനം സമര്‍പ്പിച്ചു
   
vps
29-Aug-2019
 

താമരശ്ശേരി: കോഴിക്കോട്- മുത്തങ്ങ എന്‍ എച്ച് 766ലെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന് സമര്‍പ്പിച്ച താമരശ്ശേരി- കൊടുവള്ളി നിര്‍ദ്ദിഷ്ഠ ബൈപ്പാസ് നടപടി ത്വരിതപ്പെടുത്തുന്നതിന് വയനാട് എം പി രാഹുല്‍ ഗാന്ധിക്ക് താമരശ്ശേരി ഗ്രാമപഞായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ, ഡി സി സി ജനറല്‍ സെക്രട്ടറി പി സി ഹബീബ് തമ്പി, മണ്ഡലം കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട് സി മുഹ്‌സിന്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ നിവേദനം നല്‍കി. പ്രസ്തുത വിഷയത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുമായി സംസാരിച്ച് വേണ്ട നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies