12-Nov-2019 (Tue)
 
 
 
 
‍മടവൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
   
vps
31-Aug-2019
 

മടവൂര്‍: മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി വി പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. കൂട്ടുംപുറത്ത്താഴം മുന്നാംപുഴ തോടിന്റെ ഇരുവശങ്ങളിലുമായി അടിഞ്ഞുകൂടിയ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനമാണ് നടന്നത്. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത് ജീവനക്കാര്‍, കുടുംബശ്രി, ആശാ പ്രവര്‍ത്തകര്‍, അംഗണവാടി പ്രവര്‍ത്തകര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ബൈത്തുല്‍ ഇസ്സാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ 60 എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, മരുപ്പച്ച റെസിഡന്‍സ് അസോസിയേഷന്‍ ഉള്‍പ്പെടെ 150 ലേറെപേര്‍ ശുചികരണത്തില്‍ പങ്കാളികളായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ടി ഹസീന, ചെയര്‍മാന്‍മാരായ സിന്ധു മോഹന്‍, റിയാസ് ഖാന്‍, സക്കീന മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അലിയ്യ മാസ്റ്റര്‍, ശശി ചക്കാലക്കല്‍, വി സി ഹമീദ് മാസ്റ്റര്‍, എ പി നസ്തര്‍, സെക്രട്ടറി ബൈജു ജോസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ബഷീര്‍, ഹരിത സഹായ സ്ഥാപനം കോഓര്‍ഡിനേറ്റര്‍ ടി പി രാധാകൃഷ്ണന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍, വിപ്ലവ ദാസ്, പ്രിന്‍സിപ്പാള്‍ പ്രൊഫ. എന്‍ അബ്ദുറഹിമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മൂന്ന് ടണ്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചത് സംസ്‌കരണ കേന്ദ്രത്തിന് കൈമാറും. ഇതൊടനുബന്ധിച്ച് കിണര്‍ ക്ലോറിനേഷന്‍ പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചു. പഞ്ചായത്തിലെ മുഴുവന്‍ കിണറുകളൂം എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ വരും ദിവസങ്ങളില്‍ ക്ലോറിനേറ്റ് ചെയ്യും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies