12-Nov-2019 (Tue)
 
 
 
 
‍റോഡരികില്‍ നിന്നും ലഭിച്ച പണമടങ്ങിയ പേഴ്‌സ് അധ്യാപകര്‍ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു
   
vps
31-Aug-2019
 

താമരശ്ശേരി: റോഡരികില്‍ നിന്നും ലഭിച്ച പണമടങ്ങിയ പേഴ്‌സ് അധ്യാപകര്‍ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. കോടഞ്ചേരി വേളങ്കോട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകരായ ബിപിന്‍ സെബാസ്റ്റ്യന്‍, ജിന്‍സ് ജോസ് എന്നിവരാണ് പേഴ്‌സ് താമരശ്ശേരി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. സ്‌കൂളില്‍ നിന്നും താമരശ്ശേരി ട്രഷറിയിലേക്ക് പോകുമ്പോള്‍ വെഴുപ്പൂര്‍ സ്‌കൂളിന് സമീപത്തുനിന്നാണ് പേഴ്‌സ് ലഭിച്ചത്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. പതിനായിരത്തോളം രൂപയും ഖത്തര്‍ കറന്‍സിയും ഖത്തര്‍ ലൈസന്‍സ്, എ ടി എം കാര്‍ഡ്, മറ്റു വിലപ്പെട്ട രേഖകള്‍ എന്നിവയാണ് പേഴ്‌സില്‍ ഉണ്ടായിരുന്നത്. പേഴ്‌സ് നഷ്ടപ്പെട്ട കൂടത്തായി സ്വദേശി നൗഫല്‍ വിവരം അറിഞ്ഞ് താമരശ്ശേരി പോലീസ് സ്‌റ്റേഷനില്‍ എത്തി അധ്യാപകരില്‍ നിന്നും പേഴ്‌സ് ഏറ്റുവാങ്ങി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies