16-Nov-2019 (Sat)
 
 
 
 
‍ചേളന്നൂരില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി: വിളവെടുപ്പുത്സവത്തിന് തുടക്കമായി
   
vps
02-Sep-2019
 

ചേളന്നൂര്‍: കൃഷിഭവന്റെ സഹകരണത്തോടെ പുതുമ സ്വയം സഹായ സംഘം നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് ചേളന്നൂര്‍ കൃഷി ഓഫീസര്‍ ദീലിപ് കുമാര്‍ നിര്‍വഹിച്ചു. ചേളന്നൂരിലെ പുളിയകുന്നുമ്മല്‍ എന്ന മലയിലെ ഒരേക്കര്‍ സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്തിരുന്നത്. വെള്ളരി, ഇളവന്‍, പയര്‍, വെണ്ട, മത്തന്‍, ഇലക്കറികള്‍ തുടങ്ങിയവയാണ് ഇവിടെ വിളവെടുത്തത്. മഴക്കാല പച്ചക്കറി കൃഷിയായി തുടങ്ങിയ ഓണത്തിന് ഒരു മുറം പച്ചക്കറിയില്‍ മികച്ച വിളവാണ് ലഭിച്ചത്. കൃഷിക്കായി ചേളന്നൂര്‍ കൃഷി ഭവന്‍ സാമ്പത്തിക സഹായവും നല്‍കിയിരുന്നു. ഓണത്തിന് മുന്നോടിയായി ആദ്യ വിളവെടുപ്പാണ് നടത്തിയത്. വാര്‍ഡ് മെമ്പര്‍ ഷീന കണ്ണങ്കണ്ടി അധ്യക്ഷത വഹിച്ചു. പുതുമ സ്വയം സഹായ സംഘം പ്രസിഡന്റ് എന്‍ സതീശന്‍, സെക്രട്ടറി ഷിജു കെ എന്‍, ഭാരവാഹികളായ പ്രകാശന്‍, ജനാര്‍ദ്ദനന്‍, രജ്ഞിത്, അശോകന്‍, അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies