16-Nov-2019 (Sat)
 
 
 
 
‍ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു
   
vps
05-Sep-2019
 

കുന്ദമംഗലം: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. പടനിലം ഉപ്പഞ്ചേരിമ്മല്‍ അബ്ദുല്‍ ഖാദറിന്റ മകളും കൊടുവള്ളി സ്വദേശി തങ്ങള്‍സ് നജ്മുദ്ദീന്റെ ഭാര്യയുമായ ശബ്‌ന ആണ് മരിച്ചത്. തിങ്കളാഴ്ച പതിമംഗലത്തായിരുന്നു അപകടം. പിതാവ് അബ്ദുല്‍ ഖാദര്‍ തത്ക്ഷണം മരിച്ചിരുന്നു. ഓട്ടോ ഡ്രൈവര്‍ ചന്ദ്രന്‍(55) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies