16-Nov-2019 (Sat)
 
 
 
 
‍അടുക്കളയിലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് കോളേജിലെത്തിയ ബിജിതക്ക് എല്‍ എല്‍ ബി യില്‍ രണ്ടാം റാങ്ക്
   
vps
06-Sep-2019
 

താമരശ്ശേരി: അടുക്കളയിലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് കോളേജിലെത്തിയ ബിജിതക്ക് എല്‍ എല്‍ ബി യില്‍ രണ്ടാം റാങ്ക്. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി പരേതനായ ദാസന്റെയും വത്സലയുടെയും മകളായ പി ബിജിത ദാസ് സ്വപ്ന സാഫല്യത്തിന്റെ നിര്‍വൃതിയിലാണ്. പ്ലസ് ടു പൂര്‍ത്തിയായപ്പോള്‍ മുതല്‍ വക്കീലിന്റെ കോട്ടണിയണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഇതിനിടെ ഡിഗ്രി പൂര്‍ത്തിയാക്കി. ഒപ്പം വിവാഹവും നടന്നു. മകള്‍ അമേയക്ക് ആറു വയസ്സുണ്ട്. ഭര്‍ത്താവായ രാമനാട്ടുകര സ്വദേശി അഖിലിന്റെ പിന്തുണ ലഭിച്ചതോടെ അടുക്കളയിലെ തിരക്കുകള്‍ക്കിടയില്‍ ബിജിത മര്‍ക്കസ് ലോ കോളേജിലെത്തി. കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ എല്‍ എല്‍ ബി പരീക്ഷാ ഫലം വന്നപ്പോള്‍ ബിജിതക്ക് രണ്ടാം റാങ്ക്. കോളേജിലെ മികച്ച സൗകര്യങ്ങളും അധ്യാപകരുടെ അകമഴിഞ്ഞ സഹായവും ബിജിതക്ക് തുണയായി. കോളേജിലെ രണ്ടാം ബാച്ചില്‍പെട്ട ബിജിതക്ക് രണ്ടാം റാങ്ക് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും മുന്നോട്ടുള്ള ചുവടുകള്‍ക്ക് ഈ വിജയം കരുത്തേകുമെന്നും മര്‍ക്കസ് ലോ കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് അഞ്ചു എന്‍ പിള്ള പറഞ്ഞു. ഗവണ്‍മെന്റ് ലോ കോളേജുകളുടെ കുത്തകയായിരുന്ന ആദ്യ മൂന്നു റാങ്കുകളില്‍ രണ്ടാം റാങ്ക് നേടിയെടുക്കാനായത് മര്‍ക്കസ് ലോ കോളേജിന് നേട്ടമാവും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies