16-Nov-2019 (Sat)
 
 
 
 
‍പോലീസിനെ വെട്ടിച്ച് മണലുമായി കുതിച്ചുപാഞ്ഞ ടിപ്പര്‍ വീടിന്റെ ഗെയ്റ്റില്‍ ഇടിച്ച് മറിഞ്ഞു
   
vps
20-Sep-2019
 

പുതുപ്പാടി: പോലീസിനെ വെട്ടിച്ച് മണലുമായി കുതിച്ചുപാഞ്ഞ ടിപ്പര്‍ വീടിന്റെ ഗെയ്റ്റില്‍ ഇടിച്ച് മറിഞ്ഞു. ദേശീയപാതയില്‍ ഒടുങ്ങാക്കാട് മസ്ജിദിന് സമീപത്തുനിന്നും കാക്കവയലിലേക്കുള്ള റോഡിലായിരുന്നു സംഭവം. ചെമ്മരംപറ്റ ഹയര്‍സെക്കന്ററി സ്‌കൂള്‍ റോഡിലൂടെ മണലുമായി വരികയായിരുന്ന കെ എല്‍ 57 ബി 1031 നമ്പര്‍ ടിപ്പര്‍ അടിവാരം ഔട്പോസ്റ്റിലെ പോലീസ് വാഹനം കണ്ടതോടെ അമിത വേഗതയില്‍ കുതിച്ചു പാഞ്ഞു. എ എസ് ഐ അബ്ദുറഹിമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോലീസ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പോലീസ് പിന്തുടരുന്നത് കണ്ടതോടെ ദേശീയപാതയില്‍ പ്രവേശിച്ച് ഈങ്ങാപ്പുഴയിലെത്തി കാക്കവയല്‍ റോഡില്‍ പ്രവേശിച്ചു. ഊടുവഴിയിലൂടെ വീണ്ടും ഈങ്ങാപ്പുഴ പാരിഷ് ഹാളിന് സമീപത്തെത്തി ദേശീയപാതയിലൂടെ പഞ്ചായത്ത് ബസാറിലും തുടര്‍ന്ന് ആച്ചി കോളനി ഭാഗത്തേക്കും കുതിച്ചു. തുടര്‍ന്ന് വീണ്ടും ദേശീയപാതയിലെത്തി ഒടുങ്ങാക്കാട് മസ്ജിദിന് സമീപത്തെ റോഡിലൂടെ കാക്കവയല്‍ ഭാഗത്തേക്ക് പോവുന്നതിനിടെയാണ് റോഡരികിലെ വീടിന്റെ ഗെയ്റ്റും ചുറ്റുമതിലും തകര്‍ത്ത് ടിപ്പര്‍ മറിഞ്ഞത്. തലനാരിഴക്കാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ടിപ്പറിന് മുന്നില്‍ നിന്നും രക്ഷപ്പെട്ടത്. പുതുപ്പാടി കുഞ്ഞുകുളം മുതുവാടന്‍ ജാഫറിന്റെ ഉടമസ്ഥതയിലുള്ള ടിപ്പറാണ് മണല്‍ കടത്തിനിടെ അപകടത്തില്‍ പെട്ടത്. ടിപ്പറും മണലും പോലീസ് കസ്റ്റഡിയിലെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies