16-Nov-2019 (Sat)
 
 
 
 
‍കഞ്ചാവ് വില്‍പനക്കിടെ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
   
vps
20-Sep-2019
 

താമരശ്ശേരി: മുക്കാല്‍ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശി പീതം മീണയെ(29)യാണ് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എളേറ്റില്‍ വട്ടോളി മീന്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന നടത്തുന്ന പീതം മീണയെ എളേറ്റില്‍ തറോല്‍ ഭാഗത്തെ താമസ സ്ഥലത്തു നിന്നാണ് എക്‌സൈസ് പിടികൂടിയത്. ടൈല്‍സ് ജോലിക്ക് പോയിരുന്ന പീതം മീണ രണ്ട് മാസത്തോളമായി ജോലിക്ക് പോകാറില്ല. രാജസ്ഥാനില്‍ പോയി രണ്ടു ദിവസം മുമ്പാണ് ഇയാള്‍ തിരികെ എത്തിയത്. രാജസ്ഥാനില്‍ നിന്നും കഞ്ചാവ് എത്തിച്ചതായ വിവരത്തെ തുടര്‍ന്ന് എക്സൈസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കഞ്ചാവിന്റെ ആവശ്യക്കാര്‍ എന്ന വ്യാജേന എക്സൈസ് സംഘം ഇയാളെ സമീപിക്കുകയും കഞ്ചാവ് കൈമാറുന്നതിനിടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. പ്രിവന്റീവ് ഓഫീസര്‍മാരായ ചന്ദ്രന്‍ കുഴിച്ചാലില്‍, സുരേഷ് ബാബു, സജീവ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിവേക്, ശ്യാം പ്രസാദ്, നൗഷീര്‍, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies