08-Jul-2020 (Wed)
കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയപാതയില്‍ പുതുപ്പാടി എലോക്കരയിലെ വെള്ളക്കെട്ടിന് പരിഹാരമാവുന്നു ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി; ബാലുശ്ശേരി മണ്ഡലത്തില്‍ തുടക്കമായി തരുവ് നായയുടെ കടിയേറ്റ് കുടല്‍ പുറത്തു ചാടി ചികിത്സ കിട്ടാതെ നരകിച്ച ആട്ടിന്‍കുട്ടിക്ക് രക്ഷകരായി ജനമൈത്രി പോലീസ് 'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍രണ്ട് കിലോ ചരസുമായി കോഴിക്കോട് സ്വദേശി മുത്തങ്ങയില്‍ പിടിയില്‍
   
vps
21-Sep-2019
 

കോഴിക്കോട്: രണ്ട് കിലോ ചരസുമായി കോഴിക്കോട് സ്വദേശി മുത്തങ്ങയില്‍ പിടിയില്‍. കോഴിക്കോട് ചെറൂപ്പ സ്വദേശി തെഹ്‌സില്‍(27) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ മൈസൂര്‍ പൊന്നാനി കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരനായ തെഹ്‌സിലിന്റെ കയ്യില്‍ നിന്നും 2.025 കിലോഗ്രാം ചരസ് കണ്ടെത്തുകയായിരുന്നു. ചരസ് ബാംഗ്ലൂര്‍ നിന്നും വാങ്ങി കോഴിക്കോട് എത്തിച്ചു ഖത്തറിലേക്ക് കടത്തുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്.

 

അന്താരാഷ്ട്ര ഡ്രഗ് മാര്‍ക്കറ്റില്‍ 20 ലക്ഷം രൂപ വില വരുന്ന ചരസാണ് പിടികൂടിയത്. മയക്കുമരുന്ന് മാഫിയയുടെ ഒരു കണ്ണിയാണ് പിടിയിലായ തെഹ്‌സില്‍. 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി എം മധുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ജിജി ഐപ്പ് മാത്യു, സജു പി, പ്രിവന്റീവ് ഓഫീസര്‍മാരായ കെ ശശി, കെ എം സൈമണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി രഘു, അജേഷ് വിജയന്‍ എന്നിവരാണ് പങ്കെടുത്തത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies