19-Nov-2019 (Tue)
 
 
 
 
‍താമരശ്ശേരിയില്‍ വിദേശ മദ്യം ചില്ലറ വില്‍പ്പന നടത്തുന്നയാള്‍ അറസ്റ്റില്‍
   
vps
20-Sep-2019
 

താമരശ്ശേരി: വിദേശ മദ്യം ചില്ലറ വില്‍പ്പന നടത്തുന്നയാളെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. വിദേശ മദ്യഷാപ്പുകളില്‍ നിന്നും എത്തിക്കുന്ന വിദേശ മദ്യം താമരശ്ശേരി കാരാടി കേന്ദ്രീകരിച്ച് ചില്ലറ വില്‍പ്പന നടത്തുന്ന വെഴുപ്പൂര്‍ വാഴയില്‍ ആര്‍ വി രഞ്ജിത്തി(39)നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. എസ് ഐ സനല്‍രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ കാരാടി കുടുക്കിലുമ്മാരം റോഡില്‍ വെച്ചാണ് രഞ്ജിത്തിനെ പിടികൂടിയത്. 5 കുപ്പി വിദേശ മദ്യവും ഒഴിച്ചുകൊടുക്കാനുള്ള ഗ്ലാസും ഇയാളില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. വിദേശ മദ്യഷാപ്പുകല്‍ നിന്നും വാങ്ങുന്ന മദ്യം അമിത ലാഭത്തിനായി ആവശ്യക്കാര്‍ക്ക് ഗ്ലാസില്‍ ഒഴിച്ചുകൊടുക്കുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് പറഞ്ഞു. ഫോണില്‍ ആവശ്യപ്പെടുന്നവര്‍ക്ക് ഇയാള്‍ മദ്യം എത്തിച്ചു നല്‍കും. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies