08-Jul-2020 (Wed)
കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയപാതയില്‍ പുതുപ്പാടി എലോക്കരയിലെ വെള്ളക്കെട്ടിന് പരിഹാരമാവുന്നു ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി; ബാലുശ്ശേരി മണ്ഡലത്തില്‍ തുടക്കമായി തരുവ് നായയുടെ കടിയേറ്റ് കുടല്‍ പുറത്തു ചാടി ചികിത്സ കിട്ടാതെ നരകിച്ച ആട്ടിന്‍കുട്ടിക്ക് രക്ഷകരായി ജനമൈത്രി പോലീസ് 'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍കള്ളനോട്ട് വിതരണം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ ആര്‍ എസ് എസ് നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ കള്ളനോട്ടുമായി പിടിയില്‍
   
vps
23-Sep-2019
 

കൊടുവള്ളി: കള്ളനോട്ട് വിതരണം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ ആര്‍ എസ് എസ് നേതാവ് ഉള്‍പ്പെടെ രണ്ടുപേരെ കള്ളനോട്ടുമായി കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഞ്ചാംപരത്തി പനങ്ങാട് ശ്രീനാരായണപുരം എരാശ്ശേരി രാകേഷ്, മലപ്പുറം ഒതായി പെരകമണ്ണ മണ്ടത്തൊടി സുനീര്‍ അലി എന്നിവരാണ് പിടിയിലായത്. കൊടുവള്ളി മേഖലയില്‍ കള്ളനോട്ട് വിതരണം ചെയ്യുന്നതായ രഹസ്യ വിവരത്തെ തുടര്‍ന്ന് കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്‍, സബ് ഇന്‍സ്പെക്ടര്‍ കെ പ്രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കെ എല്‍ 47 എച് 5043 നമ്പര്‍ സ്‌കൂട്ടറിന് ഓമശ്ശേരി ഭാഗത്ത് വെച്ച് പോലീസ് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് എസ് ഐ. കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സ്‌കൂട്ടറിനുള്ളില്‍ ഒളിപ്പിച്ചുവെച്ച അഞ്ഞൂറിന്റെ 300 നോട്ടുകളും ഇരുനൂറിന്റെ ഇരുനൂറ് നോട്ടുകളും പോലീസ് പിടിച്ചെടുത്തു. യുവമോര്‍ച്ചാ ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്റായിരുന്ന രാകേഷിനെ 2017 ജൂണില്‍ ഒന്നലരക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും അച്ചടി ഉപകരണങ്ങളുമായി തൃശൂര്‍ മതിലകം പോലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ ജയിലില്‍ കഴിയുമ്പോള്‍ പരിചയപ്പെട്ട മുരുകന്‍ എന്നയാളുമായി ചേര്‍ന്നാണ് പിന്നീട് കള്ളനോട്ട് വിതരണം ആരംഭിച്ചത്.

 

ബാംഗ്ലൂരില്‍ നിന്നും മുരുകന്‍ നല്‍കുന്ന കള്ളനോട്ട് പ്രധാനമായും മലപ്പുറം ജില്ലയിലാണ് ഇയാള്‍ വിതരണം ചെയ്യുന്നത്. വാഹന കച്ചവട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സുനീറും രാകേഷും തമ്മില്‍ വര്‍ഷങ്ങളായുള്ള പരിചയമുണ്ട്. ഇത് പ്രകാരം സുനീര്‍ ഇടനിലക്കാരനായാണ് ഓമശ്ശേരിയില്‍ കള്ളനോട്ട് വിതരണം ചെയ്യാന്‍ എത്തിയത്. ഇത് മനസ്സിലാക്കിയ പോലീസ് ഒരാഴ്ചയോളം നടത്തിയ നിരീക്ഷണത്തെ തുടര്‍ന്നാണ് ഇരുവരും പിടിയിലായത്. പണം കൈപ്പറ്റാന്‍ എത്തിയ ആളെ പിടികൂടാനായില്ലെന്നും ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. അന്‍പതിനായിരം രൂപക്ക് ഒന്നര ലക്ഷത്തിന്റെ കള്ളനോട്ടാണ് രാകേഷ് നല്‍കിയിരുന്നത്. വിലപേശുന്നവര്‍ക്ക് ഒരുലക്ഷത്തി എഴുപതിനായിരം വരെ നല്‍കും. നോട്ട് അച്ചടിക്കുന്നില്ലെന്നും ബാംഗ്ലൂരില്‍ നിന്നും മുരുകന്‍ എന്നയാളാണ് നോട്ട് നല്‍കുന്നതെന്നുമാണ് രാകേഷ് മൊഴി നല്‍കിയത്. ഇതു സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തും. എ എസ് ഐ ശ്രീകുമാര്‍, സീനിയര്‍ സി പി ഒ മാരായ അബ്ദുല്‍ റഷീദ്, അഭിലാഷ്, ശിഖില്‍, സുനില്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കള്ളനോട്ട് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies