19-Nov-2019 (Tue)
 
 
 
 
‍താമരശ്ശേരിയില്‍ പൊതുമരാമത്ത് റോഡിലെ കോണ്‍ക്രീറ്റ് മാലിന്യം തള്ളി കുളം നികത്താനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു
   
vps
21-Sep-2019
 

താമരശ്ശേരി: പൊതുമരാമത്ത് റോഡിലെ കോണ്‍ക്രീറ്റ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളി കുളം നികത്താനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ താമരശ്ശേരി വെഴുപ്പൂരിലെ വൃന്ദാവന്‍ എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള കുളത്തിലാണ് മണ്ണും ടാറിംഗും കോണ്‍ക്രീറ്റും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളിയത്. മാലിന്യം എത്തിച്ച ടിപ്പര്‍ നാട്ടുകാര്‍ തടഞ്ഞതോടെ റവന്യൂ ഉദ്യോഗസ്ഥരെത്തി ഇവ നീക്കം ചെയ്യിച്ചു. താമരശ്ശേരി ഭാഗത്തെ റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുന്ന മാലിന്യങ്ങളാണ് കുളത്തില്‍ തള്ളിയത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇതോടെ പ്രദേശവാസികള്‍ സംഘടിച്ച് മാലിന്യം എത്തിച്ച ടിപ്പര്‍ ലോറി തടഞ്ഞു.

 

താമരശ്ശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ് സ്ഥലത്തെത്തി കുളത്തില്‍ നിന്നും മാലിന്യം നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം വാഹനം കസ്റ്റഡിയിലെടുക്കുമെന്നും അറിയിച്ചതോടെ ജെ സി ബി ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്തു. കുളത്തില്‍ അറവുശാലാ മാലിന്യം ഉള്‍പ്പെടെ നിക്ഷേപിക്കല്‍ പതിവാണെന്നും ഇത് തടയാന്‍ കുളം നികത്തി കെട്ടിടം നിര്‍മിക്കാനാണ് പദ്ധതിയെന്നു എസ്‌റ്റേറ്റ് ഉടമ പറയുന്നത്. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ നേരിട്ടെത്തി പരിശോധിച്ച് കുളം നികത്താന്‍ അനുമതി നല്‍കിയതാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ യാതൊരു അനുമതിയും നല്‍കിയിട്ടില്ലെന്നാണ് അധികൃതരുടെ വാദം.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies