19-Nov-2019 (Tue)
 
 
 
 
‍ക എസ് ആര്‍ ടി സി ബസ്സില്‍ നഷ്ടപ്പെട്ട സ്വര്‍ണാഭരണം ഉടമസ്ഥന് തിരിച്ചു നല്‍കി കണ്ടക്ടര്‍ മാതൃകയായി
   
vps
21-Sep-2019
 

താമരശ്ശേരി: കെ എസ് ആര്‍ ടി സി ബസ്സില്‍ നഷ്ടപ്പെട്ട സ്വര്‍ണാഭരണം ഉടമസ്ഥന് തിരിച്ചു നല്‍കി കണ്ടക്ടര്‍ മാതൃകയായി. കെ എസ് ആര്‍ ടി സി താമരശ്ശേരി ഡിപ്പോയിലെ കണ്ടക്ടറായ മുക്കം മുരിങ്ങംപുറായില്‍ സ്വദേശി എന്‍ ടി റിയാസാണ് ആനവണ്ടിയുടെ അഭിമാനമായത്. തിരുവനന്തപുരത്ത് നിന്നും വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സ് പുലര്‍ച്ചെ താമരശ്ശേരി എത്തിയപ്പോഴാണ് സീറ്റിനടിയില്‍ ബ്രേസ് ലെറ്റ് കണ്ടെത്തിയത്. ഉടനെ വിവരം ഡിപ്പോയില്‍ അറിയിച്ചു. ആഭരണം നഷ്ടപ്പെട്ടവര്‍ ബന്ധപ്പെടുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നപ്പോള്‍ പെരുമ്പാവൂരില്‍ നിന്നും മറ്റൊരു കണ്ടക്ടര്‍ വിളിക്കുകയും പെരുമ്പാവൂരില്‍ നിന്നും കുറ്റൂരിലേക്ക് മുഹമ്മദ് നസീര്‍ എന്നയാളും ഭാര്യയും ബസ്സില്‍ കയറിയിരുന്നതായും ആഭണം നഷ്ടപ്പെട്ടതായും അറിയിച്ചു. തുടര്‍ന്ന് റിയാസിന്റെ ഫോണിലേക്ക് വിളിച്ച മുഹമ്മദ് നസീര്‍ മുക്കത്ത് എത്തി ആഭരണം ഏറ്റുവാങ്ങി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies