19-Nov-2019 (Tue)
 
 
 
 
‍മലമാനിനെ വേട്ടയാടി മാംസമാക്കിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍; രണ്ടുപേര്‍ രക്ഷപ്പെട്ടു
   
vps
24-Sep-2019
 

താമരശ്ശേരി: മലമാനിനെ വേട്ടയാടി മാംസമാക്കിയ സംഘത്തിലെ ഒരാളെ ഒന്നര ക്വിന്റല്‍ ഇറച്ചിയുമായി വനപാലകര്‍ അറസ്റ്റ് ചെയ്തു. മുക്കം അള്ളി കൂറപ്പൊയില്‍ ജിതീഷ്(44) ആണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വേട്ടസംഘത്തിലെ ഒരാള്‍ പിടിയിലായത്. ആനക്കാംപൊയില്‍ വനമേഖയില്‍ നിന്നും മലമാനിനെ വേട്ടയാടി ജീപ്പില്‍ കൊണ്ടു പോവുന്നതിനിടയിലാണ് വനപാലകര്‍ വേട്ടസംഘത്തെ വളഞ്ഞത്. എന്നാല്‍ സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ആനക്കാംപൊയില്‍ പുതുപ്പൊയില്‍ ജോര്‍ജ് കുട്ടി, മുത്തപ്പന്‍പുഴ ചൂരത്തൊട്ടിയില്‍ ബോബി സെബാസ്റ്റ്യന്‍ എന്നിവരാണ് ഓടി രക്ഷപ്പെട്ടതെന്ന് വനപാലകര്‍ പറഞ്ഞു. ഒന്നര ക്വിന്റല്‍ ഇറച്ചി, ഇറച്ചി കടത്തിയ ജീപ്പ്, ഒരു ബൈക്ക്, ഒരു സ്‌കൂട്ടര്‍ എന്നിവ വനപാലകര്‍ കസ്റ്റഡിയിലെടുത്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ പി അബ്്ദുല്‍ ഗഫൂര്‍, കെ പ്രകാശ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ അഷ്റഫ്, ടി ബിനോയ്, അപര്‍ണ ആനന്ദ്, ശ്വേത പ്രസാദ്, ഡ്രൈവര്‍ ജിതേശ്, വാച്ചര്‍മാരായ കെ രാജന്‍, ബിനീഷ് രാമന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ തിങ്കളാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജറാക്കും. രക്ഷപ്പെട്ട രണ്ടുപേരെ പിടികൂടാന്‍ വനപാലകര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies