08-Jul-2020 (Wed)
കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയപാതയില്‍ പുതുപ്പാടി എലോക്കരയിലെ വെള്ളക്കെട്ടിന് പരിഹാരമാവുന്നു ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി; ബാലുശ്ശേരി മണ്ഡലത്തില്‍ തുടക്കമായി തരുവ് നായയുടെ കടിയേറ്റ് കുടല്‍ പുറത്തു ചാടി ചികിത്സ കിട്ടാതെ നരകിച്ച ആട്ടിന്‍കുട്ടിക്ക് രക്ഷകരായി ജനമൈത്രി പോലീസ് 'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍പൊതു വിദ്യാലയങ്ങളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യം: കാരാട്ട് റസാഖ് എം എല്‍ എ
   
vps
23-Sep-2019
 

താമരശ്ശേരി: പൊതു വിദ്യാലയങ്ങള്‍ ശാക്തീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അതിന് സര്‍ക്കാരും ജനപ്രതിനിധികളും തദ്ധേശ സ്ഥാപനങ്ങളും പൊതുജനങ്ങളും ഒരുമിച്ച് കൈകോര്‍ക്കണമെന്നും കാരാട്ട് റസാഖ് എം എല്‍ എ പറഞ്ഞു. മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ക്രിസ്റ്റലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമഗ്ര വിദ്യാലയ ശാക്തീകരണ ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം എല്‍ എ. കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപ അവാര്‍ഡ് ജേതാവ് പി രാമചന്ദ്രനെ എം എല്‍ എ ആദരിച്ചു. ക്രിസ്റ്റല്‍ ചെയര്‍മാന്‍ ഡോ. കെ പി അബ്ദുല്‍റഷീദ് അധ്യക്ഷത വഹിച്ചു. എ പ്രദീപ് കുമാര്‍ എം എല്‍ എ പദ്ധതി വിശദീകരിച്ചു.

 

ഡയറ്റ് സീനിയര്‍ ലക്ച്ചര്‍മാരായ കെ എസ് വാസുദേവന്‍, യു കെ അബ്ദുള്‍ നാസര്‍ എന്നിവര്‍ ക്ലാസ് എടുത്തു. താമരശ്ശേരി എല ഇ ഒ. മുഹമ്മദ് അബ്ബാസ് എന്‍ പി, കൊടുവള്ളി എ ഇ ഒ. വി മുരളീകൃഷ്ണന്‍, ഫാദര്‍ ജോസ് ഇടപ്പാടിയില്‍, കെ അഷ്‌റഫ്, ഫാദര്‍ സിബി ഇമ്മാനുവല്‍, എം പി മജീദ്, കെ പി സദാശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്രിസ്റ്റല്‍ കണ്‍വീനര്‍ വി എം മെഹറലി സ്വാഗതവും ജോസ് തുരുത്തിമറ്റം നന്ദിയും പറഞ്ഞു. ക്രിസ്റ്റലിന്റെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിനുമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും പ്രിന്‍സിപ്പാള്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, പി ടി എ പ്രസിഡന്റുമാര്‍, എസ് ആര്‍ ജി കണ്‍വീനര്‍മാര്‍, സ്‌കൂള്‍ മാനേജര്‍മാര്‍, സ്‌കൂള്‍ വികസന സമിതി(ക്രിസറ്റല്‍) ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു. കെ വി ഷാജി കൂടത്തായി, റാഷി താമരശ്ശേരി, കെ വി സെബാസ്റ്റ്യന്‍, എം ഇസ്മായില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies