19-Nov-2019 (Tue)
 
 
 
 
‍സന്തോഷങ്ങളും വേദനകളും പങ്കുവെച്ച് കോഴിക്കോട് ജില്ലയിലെ ബധിരര്‍ താമരശ്ശേരിയില്‍ സംഗമിച്ചു
   
vps
25-Sep-2019
 

താമരശ്ശേരി: അന്താരാഷ്ട്ര ബധിര വാരാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ അസ്സോസിയേഷന്‍ ഓഫ് ദ ഡഫും മലബാര്‍ ഡഫ് ഫൗണ്ടേഷനും സംയുക്തമായി താമരശ്ശേരിയില്‍ ബദിര സംഗമം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറില്‍പരം ബധിരര്‍ സംഗമത്തില്‍ പങ്കെടുത്തു. ബധിര വിഭാഗത്തില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ചോദ്യങ്ങള്‍ ചോദിച്ചും ആശങ്കകള്‍ പങ്കുവെച്ചുമാണ് അവര്‍ ഒരു പകല്‍ കഴിച്ചുകൂട്ടിയത്. ശബ്ദമില്ലാത്തവരുടെ ശബ്ദമായ ആംഗ്യ ഭാഷ ജനകീയമാക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. ബധിരരുടെ പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലോ പൊതു സമൂഹത്തിന് മുന്നിലോ അവതരിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിന്നുള്ള പരിഹാരമായി എല്ലാവരിലും ആംഗ്യാഭാഷാ അവബോധം വളര്‍ത്തണമെന്ന് ബധിര കൂട്ടായ്മ ആവശ്യപ്പെട്ടു.

 

അന്താരാഷ്ട്ര ബധിര വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാരാട്ട് റസാഖ് എം എല്‍ എ നിര്‍വഹിച്ചു. വി എ യൂസുഫ് അധ്യക്ഷത വഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ മുഖ്യ പ്രഭാഷണം നടത്തി. ബധിരരും ഡിജിറ്റല്‍ സാങ്കേതിക വിദ്യയും എന്ന വിഷയത്തില്‍ സുലു എ നൗഷാദ് ക്ലാസെടുത്തു. എ സി സിറാജ്, ബി കെ ഹരിദാസ്, പി ബിജു, പി കെ ലോറന്‍സ്, ടി പി ഹാരിസ്, സുനീര്‍, ഒ എം സീനത്ത്, കെ കെ ശശികുമാര്‍, ഒ അജയന്‍, ഷാര്‍ഷീദ്, പി അബ്ദുല്‍ അലി തുടങ്ങിയവര്‍ സംബന്ധിച്ചു. വാരാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ നടക്കും. സമാപന സമ്മേളനം ഈ മാസം 29 ന് കോഴിക്കോട് വൈ എം സി എ ഹാളില്‍ നടക്കും.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies